ചുണ്ടത്തു പൊയിൽ സ്കൂളിന് ഹരിതജ്യോതി അവാർഡ്*
*ചുണ്ടത്തു പൊയിൽ സ്കൂളിന് ഹരിതജ്യോതി അവാർഡ്*
തോട്ടുമുക്കം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2022-23 വർഷത്തിൽ ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ നടത്തിയ പച്ചക്കറി കൃഷിയും പരിസ്ഥിതിസൗഹൃദ പ്രവർത്തനങ്ങളും പരിഗണിച്ച് ഹരിത ജ്യോതി അവാർഡ് സ്കൂളിന് ലഭിച്ചു. മലപ്പുറം ജില്ലയിലെ മികച്ച കാർഷിക പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്കുള്ള പ്രോൽസാഹനമായി നൽകുന്നതാണ് ഈ അവാർഡ്. മലപ്പുറം എം.എൽ.എ. പി.ഉബൈദുല്ല യിൽ നിന്ന് ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ് , സ്കൂൾ സീഡ് കോർഡിനേറ്റർ സിബി ജോൺ, സ്കൂളിലെ കുട്ടി കർഷകൻ അഭിനവ് ഡിന്റോഷ് എന്നിവർ മെമന്റോ ഏറ്റുവാങ്ങി
.