പ്രഭാതഭക്ഷണ പദ്ധതിയും ഉന്നതവിജയികൾക്ക് ആദരവും

 പ്രഭാതഭക്ഷണ പദ്ധതിയും

ഉന്നതവിജയികൾക്ക് ആദരവും 




മുക്കം :

പന്നിക്കോട് എയുപി സ്കൂളിൽ 

പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കമായി.പന്നിക്കോട് പി.സി സ്റ്റാേറുമായിസഹകരിച്ചാണ് 

പദ്ധതി നടപ്പാക്കുന്നത്. 

നാനൂറോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ

അധ്യാപകരുടെയും പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സർവേയുടെ

അടിസ്ഥാനത്തിൽ നിരവധി കുട്ടികൾ പ്രഭാത ഭക്ഷണം കഴിക്കാതെ ആണ് 

സ്കൂളിലേക്ക് എത്തുന്നതെന്ന് 

മനസ്സിലാക്കിയാണ് പദ്ധതി ആരംഭിച്ചത് .

പദ്ധതിയുടെ ഉദ്ഘാടനം 

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിർവഹിച്ചു. 

പിടിഎ പ്രസിഡണ്ട് ബഷീർ പാലാട്ട് 

അധ്യക്ഷനായി.സംവിധായകനും 

നടനുമായ സിദ്ദിഖ് കൊടിയത്തൂർ 

മുഖ്യാതിഥിയായി .

യുഎസ്എസ് വിജയികൾക്ക് 

സിദ്ദിഖ് കൊടിയത്തൂർ സമ്മാനങ്ങൾ വിതരണംചെയ്തു.

വിജയികൾക്ക് സ്കൂൾ മാനേജർ സി കേശവൻ നമ്പൂതിരി സ്പോൺസർ ചെയ്ത സ്വർണമെഡൽ മാനേജർ

വിതരണംചെയ്തു. ചടങ്ങിൽ 

ഗ്രാമപഞ്ചായത്ത് അംഗം സിജി കുറ്റി കൊമ്പിൽ, പിടിഎ വൈസ് പ്രസിഡണ്ട് 

സി ഫസൽ ബാബു, 

മാതൃസമിതി ചെയർപേഴ്സൺ 

റസീന മജീദ് പ്രധാനാധ്യാപിക പി.എം ഗൗരി, പി.വിഅബ്ദുല്ല, പി.കെ ഹഖീം

കളൻതോട് തുടങ്ങിയവർ സംസാരിച്ചു


ചിത്രം: പ്രഭാത ഭക്ഷണ പദ്ധതി ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യുന്നു