എൽ ജെ ഡി നേതാവ് മുൻ എംഎൽഎ എം.കെ. പ്രേംനാഥ് അന്തരിച്ചു_*
*
കോഴിക്കോട്∙ വടകര മുൻ എംഎൽഎ എം.കെ.പ്രേംനാഥ് (74) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ്.
പക്ഷാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റാണ്.
2006-2011 കാലത്താണ് വടകര മണ്ഡലത്തിൽ നിന്നും സഭയിലെത്തുന്നത്.
2011 ൽ വടകരയിൽ നിന്നും വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വടകര റൂറൽ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം പാപ്പനംകോട് എന്‍ജിനീയറിങ് കോളേജ് ഡയറക്ടറും സ്വതന്ത്രഭൂമി പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ, എൽ ജെ ഡി സംസ്ഥാന പ്രസിഡൻറ് ശ്രേയംസ് കുമാർ, കെ പി മോഹനൻ എം എൽ എ, എൽ ജെ ഡി ദേശീയ കൗൺസിൽ അംഗം പി എം തോമസ് മാസ്റ്റർ തുടങ്ങിയവർ അനുശോചിച്ചു.