പനമ്പിലാവ് പാലം, ജനകീയ വേദിയുടെ നിവേദനം പരിഗണിച്ചുകൊണ്ടുള്ള മറുപടി നൽകി, മന്ത്രി
പനമ്പിലാവ് പാലം, ജനകീയ വേദിയുടെ
നിവേദനം പരിഗണിച്ചുകൊണ്ടുള്ള മറുപടി നൽകി, മന്ത്രി
പ്രിയ സുഹൃത്തുക്കളെ
അപകടാവസ്ഥയിലായ പനമ്പിലാവ് പാലം പുനർ നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് 14 -7 -2023ന് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയിരിക്കുന്ന ബഹുമാനപ്പെട്ട മുഹമ്മദ് റിയാസിന്, പനമ്പിലാവ് ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ പൂവാറൻ തോട്ടിൽ വച്ച് ഫാം ടൂറിസം പരിപാടിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള പരിപാടിയിൽ മന്ത്രി പങ്കെടുത്തപ്പോൾ ജനകീയ വേദി ഒരു നിവേദനം നൽകിയിരുന്നു. ഈ നിവേദനത്തിൽ പനമ്പിലാവ് പാലം പുതുക്കി പണിയണമെന്നും, പാലം കഴിഞ്ഞുള്ള അങ്ങാടി വരെയുള്ള പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് അടിയന്തരമായി നന്നാക്കി തരണമെന്നും, പനമ്പിലാവ് പന്നിയാന്മല റോഡിന്റെ നടുവിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റ് പറിച്ചുമാറ്റി റോഡ് ഗതാഗതയോഗ്യമാക്കണം എന്നീ വിഷയങ്ങൾ ആവശ്യപ്പെട്ടിരുന്നു. തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ബഹുമാനപ്പെട്ട ലിന്റോ ജോസഫിന്റെ പ്രത്യേക പരിഗണനയിൽ, പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസിന് നിവേദനം നൽകുവാൻ പനമ്പിലാവ് ജനകീയ വേദിക്ക് പ്രത്യേക പരിഗണനയും നൽകിയിരുന്നു. ഈ നിവേദനം മന്ത്രി അനുഭാവപൂർവം പരിഗണിക്കുകയും 2- 8 -2023 ന് നിവേദനം പരിഗണിച്ചു കൊണ്ടുള്ള മറുപടി മന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിക്കുകയ