അധ്യാപകദിനം വിപുലമായി ആഘോഷിച്ചു*

 *അധ്യാപകദിനം വിപുലമായി ആഘോഷിച്ചു*         



          *മരഞ്ചാട്ടി* :  മേരിഗിരി ഹൈസ്കൂൾ മരബാട്ടിയിൽ അധ്യാപക ദിനം വിപുലമായി ആഘോഷിച്ചു. രാവിലെ നടന്ന അസംബ്ലിയിൽ സീനിയർ അസിസ്റ്റന്റായ ശ്രീമതി ജിനി ജെയിംസ് കുട്ടികൾക്ക് അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. തുടർന്ന്, സാമൂഹ്യ ശാസ്ത്ര അധ്യാപികയായ ഷിബിൽ ജോസും സ്റ്റാഫ് സെക്രട്ടറിയായ ജോബിൻ ജോർജും കുട്ടികൾക്ക് അധ്യാപക ദിനത്തിന്റെ ആശംസകൾ നേർന്ന് സംസാരിച്ചു. ഓരോ ക്ലാസിൽ നിന്നും ക്ലാസ് പ്രതിനിധികളായി കുട്ടികൾ അധ്യാപകർക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു.