അധ്യാപക ദിനം ആചരിച്ചു.

 അധ്യാപക ദിനം ആചരിച്ചു.




തോട്ടുമുക്കം: ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ അധ്യാപക ദിനത്തിൽ, വിദ്യാർത്ഥികൾ അധ്യാപകർക്ക് ബൊക്ക നൽകിയും ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ് സഹാധ്യാപകരുടെ സേവനങ്ങൾ ക്കംഗീകാരമായി ട്രോഫി നൽകിയും ആദരിച്ചു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ കർമ്മനിരതനായ റിട്ടയേർഡ് അധ്യാപകൻ ശിവദാസൻ വടക്കുപുറത്ത് മാസ്റ്ററെ ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് പൊന്നാട അണിയിച്ച് ആദരിച്ചു.


സ്റ്റാഫ് സെക്രട്ടറി സിബി ജോൺ, സീനിയർ അസിസ്റ്റന്റ് പുഷ്പറാണി ജോസഫ്, സ്കൂൾ ലീഡർ നജാഫാത്തിമ, റിട്ടയേർഡ് അധ്യാപകൻ ശിവദാസൻ വടക്കു പുറത്ത് എന്നിവർ അധ്യാപക ദിനസന്ദേശം നൽകി. കുട്ടി അധ്യാപകരായി ക്ലാസെടുത്ത കുട്ടികളെ അഭിനന്ദിച്ചു.


North East-ൽ നിന്നുള്ള Communicative English Teacher ഐ ബാൻ സ്കൂളിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിച്ചു.