തോട്ടുമുക്കം മഹല്ല് കമ്മിറ്റിയുടെയും ഹയാത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നബിദിനം ആഘോഷിച്ചു.

 തോട്ടുമുക്കം മഹല്ല് കമ്മിറ്റിയുടെയും ഹയാത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെയും നേതൃത്വത്തിൽ  നബിദിനം ആഘോഷിച്ചു.

തോട്ടുമുക്കം : പ്രവാചക സ്മരണകൾ ഉണർത്തി നബി ദിനം വിപുലമായി ആഘോഷിച്ചു. തോട്ടുമുക്കം മഹല്ല് കമ്മിറ്റിയുടെയും ഹയാത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നബിദിനം ആഘോഷിച്ചത്.

പുലർച്ചെ സുബ്ഹി നമസ്കാരത്തിന് മുൻപ് മൗലീദ് പാരായണം നടത്തി.

തോട്ടുമുക്കം മഹല്ല് ഖാസി അബ്ദുൽ ലത്തീഫ് ബാഖവി പതാക ഉയർത്തി നബിദിന പരിപാടികൾക്ക്  തുടക്കം കുറിച്ചു.  മഹല്ല് ഖത്തീബ് ഉസ്മാൻ മിസ്ബാഹി, സൈനുദ്ധീൻ തങ്ങൾ ഉസ്താദ്, മുഹമ്മദ് മുസ്ലിയാർ, അബ്ദുള്ള മുസ്ലിയാർ, അബ്ദുൽ ജബ്ബാർ സഖാഫി, മഹല്ല് പ്രസിഡന്റ്‌ ഒ. എസ്. കാസിം, കരീം കാരിശ്ശേരിയിൽ, മമ്മുണ്ണി ഹാജി,എ. എം റഹ്‌മാൻ, ബഷീർ ഹാജി, മൊയ്‌ദീൻ കൊന്നാലത്ത്,  വൈ. പി അഷ്‌റഫ്‌ എന്നിവർ നബിദിന ആഘോഷ പരിപാടികൾക്കും ഘോഷയാത്രക്കും നേതൃത്വം നൽകി

മദ്രസ അങ്കണത്തിൽ നിന്നും ആരംഭിച്ച നബിദിന ഘോഷയാത്ര തോട്ടുമുക്കം ടൗണും പള്ളിതാഴെ ടൗണും ചുറ്റി മദ്രസ അങ്കണത്തിൽ സമാപിച്ചു.


ദഫ് മുട്ട്, പ്രവാചക സ്മരണകൾ ഉണർത്തുന്ന  നബിദിന ഗാനങ്ങളും നബിദിന സന്ദേശവും നബിദിന ഘോഷയാത്രക്ക് മിഴിവേകി.
പ്രതികൂല കാലാവസ്ഥയിലും ധാരാളം ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ഘോഷയാത്ര ശ്രദ്ധേയമായി.

തുടർന്ന്  മൗലീദ് പാരായണവും അന്നദാനവും നടന്നു.

വൈകുന്നേരം മദ്രസ വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ നടന്നു.

മദ്രസ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. നബിദിന മത്സര പരിപാടികളിൽ വിജയികളായ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.