അധ്യാപകരെ ആദരിച്ചു*

*അധ്യാപകരെ ആദരിച്ചു*




കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ സർവീസിൽ നിന്ന് വിരമിച്ച അധ്യാപകരെയും നിലവിൽ സർവീസിൽ തുടരുന്ന അധ്യാപകരെയും വാർഡ് മെമ്പർ കെ ജി സീനത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു . ആദരിക്കൽ ചടങ്ങ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻറെ നല്ല പൗരന്മാരെ വാർത്തെടുക്കുന്ന ശില്പികളാണ് അധ്യാപകർ എന്നും വർത്തമാനകാലത്ത് നല്ല സമൂഹത്തെ വാർത്തെടുക്കാൻ അധ്യാപകരുടെ ദൗത്യം കൂടുതൽ പ്രസക്തമാണെന്നും ദിവ്യ ഷിബു പറഞ്ഞു . ചടങ്ങിൽ വാർഡ് മെമ്പർ കെ ജി സീനത്ത് അധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കുടിയത്തൂർ മുഖ്യാതിഥിയായിരുന്നു .ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറ  വെള്ളങ്ങോട്ട് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാ ചേലപ്പുറത്ത് , സത്താർ കൊളക്കാടന്‍ , വൈത്തല അബൂബക്കർ , കെ.ടി അബ്ദുൽ ഹമീദ് ,സലാം ചാലിൽ , അബ്ദുറഹ്മാൻ മദനി , ഷൈജു എ.പി എന്നിവർ സംസാരിച്ചു . കെ.സി അൻവർ സ്വാഗതവും ഹനീഫ കെ പി നന്ദിയും പറഞ്ഞു .