വെറ്റിലപ്പാറ ഗവ.ഹൈസ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു*

 *വെറ്റിലപ്പാറ ഗവ.ഹൈസ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു*




വെറ്റിലപ്പാറ: ജി.എച്ച്.എസ് വെറ്റിലപ്പാറയിൽ സ്കൂൾ ശാസ്ത്രമേള 2023 വിപുലമായി സംഘടിപ്പിച്ചു.


സയൻസ്, ഗണിതം, സോഷ്യൽ സയൻസ്, പ്രവൃത്തിപരിചയം എന്നിവ മേളകളാണ് നടത്തിയത്. എൽ.പി , യു.പി, എച്ച് എസ് എന്നി മൂന്ന് തലത്തിലും  മത്സരം നടന്നു.


പ്രവൃത്തി പരിചയമേളയിൽ പത്തോളം തത്സമയ മത്സരങ്ങൾ നടന്നു.

സ്റ്റിൽ മോഡൽ,വർക്കിംഗ് മോഡൽ, ലഘു പരീക്ഷണങ്ങൾ, പ്രദർശനം , നമ്പർ ചാർട്ടുകൾ, പറ്റേണുകൾ തുടങ്ങിയ എല്ലാ ഇനങ്ങളിലും മത്സരമുണ്ടായിരുന്നു. 


കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്താൻ ഇത്തരം മേളകൾ സഹായകമാകും എന്ന് എച്ച് .എം ശ്രീമതി ലൗലി ജോൺ അഭിപ്രായപ്പെട്ടു.

വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം തുടർന്നുള്ള അസംബ്ലി കളിൽ നടക്കുമെന്ന് സീനിയർ അസിസ്റ്റന്റ്  റോജൻസാർ അറിയിച്ചു.

സ്കൂളിലെ അധ്യാപകരായ അബ്ദൂൾ മുനീർ , സുഹ്റ ടീച്ചർ, സുലൈഖ ടീച്ചർ, മുനീർ വൈ പി , ദിവ്യ ടീച്ചർ, നസിയ ബീഗം, നജീബ ടീച്ചർ, ജിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്.