തെങ്ങ് കർഷകർക്കാശ്വാസം; കൊടിയത്തൂരിൽ തെങ്ങ്കൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കം

 തെങ്ങ്  കർഷകർക്കാശ്വാസം; കൊടിയത്തൂരിൽ തെങ്ങ്കൃഷി പ്രോത്സാഹന പദ്ധതിക്ക്  തുടക്കം




മുക്കം: 

കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ

തെങ്ങ് കർഷകർക്കാശ്വാസമായി തെങ്ങ് കൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി.

പഞ്ചായത്ത്‌ ഭരണസമിതി 2022-2023 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ഇതിൻ്റെ ഭാഗമായി

തെങ്ങിന്‌ വളം പദ്ധതിയുടെ ടോക്കൺ വിതരണവും ആരംഭിച്ചു.

പദ്ധതി പ്രകാരം കുമ്മായം, രസവളം എന്നിവയാണ് സബ്‌സിഡി നിരക്കിൽ നൽകുന്നത്.

ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള  കേര കർഷകർ നിശ്ചിത ദിവസങ്ങളിൽ ഭൂ നികുതി അടച്ച റസീപ്റ്റും ആധാർ കാർഡും സഹിതം  ടോക്കണുകൾ കൈപറ്റണമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.ടോക്കൺ പ്രകാരം വളം വാങ്ങിയ ഒറിജിനൽ ബില്ല്,ടോക്കൺ,ആധാർ കാർഡ്‌ കോപ്പി,2023-24 സാമ്പത്തിക വർഷം ഭൂ നികുതി അടച്ച റസീപ്റ്റ്‌,ബാങ്ക്‌ പാസ്‌ ബുക്ക്‌ കോപ്പി എന്നിവ സഹിതമാണ്‌ അപേക്ഷകൾ നൽകേണ്ടത്‌.സബ്സിഡി തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക്‌ ട്രാൻസ്ഫർ ചെയ്യും.


 പദ്ധതിയുടെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിവ്യ ഷിബു നിർവഹിച്ചു. . വൈസ് പ്രസിഡന്റ്‌ ഫസൽ കൊടിയത്തൂർ അധ്യക്ഷനായ ചടങ്ങിൽ കൃഷി ഓഫീസർ രാജശ്രീ പദ്ധതി വിശദീകരിച്ചു.  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആയിഷ ചേലപ്പുറം, മറിയംകുട്ടി ഹസ്സൻ, ബാബു പൊലുകുന്നത്ത്, വാർഡ് മെമ്പർമാരായ രതീഷ്കകളക്കുടിക്കുന്ന് ഫാത്തിമ നാസർ, ടി.കെഅബൂബക്കർ , കോമളം തോണിച്ചാൽ, കേരസമിതി അംഗങ്ങൾ, കർഷകർ, കൃഷിഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് ശ്രീജയ് ചടങ്ങിന് നന്ദി പറഞ്ഞു


ചിത്രം: