സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പ് - മെഡലുകൾ വാരിക്കൂട്ടി ജി.എച്ച്.എസ് വെറ്റിലപ്പാറയിലെ വിദ്യാർത്ഥികൾ*

 *സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പ് - മെഡലുകൾ വാരിക്കൂട്ടി ജി.എച്ച്.എസ് വെറ്റിലപ്പാറയിലെ വിദ്യാർത്ഥികൾ*



ഇന്ത്യൻ ആം ബോക്സിങ് ഫെഡറേഷൻ കീഴിലുള്ള കേരള അമേച്ചർ ആം ബോക്സിങ് ഫെഡറേഷൻ  എറണാകുളത്ത് വച്ച് നടത്തിയ സംസ്ഥാന ആം ബോക്സിങ് ചാമ്പ്യൻഷിപ്പിൽ; വെറ്റിലപ്പാറ ഗവ.ഹൈസ്കൂളിലെ വിദ്യാർഥികളായ അശ്വിൻ ദാസ്,അനന്തു എ എസ്, വൈഷ്ണവി ഇ.ബി

എന്നിവർക്ക് സ്വർണ്ണ പതക്കവും അനീറ്റ റോജന് സിൽവർ പതക്കവും ലഭിച്ചു.

വർഷങ്ങളായുള്ള പരിശീലനവും , അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും പ്രോത്സാഹനവുമാണ് വിദ്യാർത്ഥികൾക്ക് സംസ്ഥാന തലത്തിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചത് 

വിജയിച്ച വിദ്യാർത്ഥികൾക് സ്റ്റാഫും പി.ടി എ യും അഭിനന്ദനങ്ങളും ആശംസകളും നേർന്നു.