ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ വിജയഭേരി വിജയ സ്പർശം പഠന പരിപാടി ഉദ്ഘാടനം ചെയ്തു.

 



തോട്ടുമുക്കം: ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ പഠനപരിപോഷണ പരിപാടിയായ വിജയഭേരി വിജയ സ്പർശം ഊർങ്ങാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷി ജോ ആന്റണി പാലാ പുളിക്കൽ നിർവ്വഹിച്ചു. വാർഡിലെ ഹരിതകർമ്മസേനാംഗമായ ലൂസി പൊൻമലക്കുന്നേലിനെ അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ. മൂസക്കുട്ടി മാസ്റ്റർ ആദരിക്കുകയും, വിജയഭേരി വിജയ സ്പർശം സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശന കർമം നടത്തുകയും ചെയ്തു. അരീക്കോട് ബി.പി.സി.പി.ടി.രാജേഷ് സാർ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ്സെടുത്തു. ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ്, പി.ടി.എ പ്രസിഡന്റ് മുജീബ് റഹ്മാൻ, എം.ടി.എ.പ്രസിഡന്റ് വി ബില രാജ്, സ്റ്റാഫ് സെക്രട്ടറി സിബി ജോൺ എന്നിവർ പ്രസംഗിച്ചു. ഓണപ്പരീക്ഷയ്ക്കുശേഷമുള്ള ക്ലാസ് പി.ടി.എ യും ഇതോടൊപ്പം നടത്തി.