ആധാർ കാർഡ് പുതുക്കുന്നതിനും മൊബെെൽ ഫോണുമായി ലിങ്ക് ചെയ്യുന്നതിനും സൗകര്യമൊരുക്കി വാർഡ് മെമ്പർ

 ആധാർ കാർഡ് പുതുക്കുന്നതിനും മൊബെെൽ ഫോണുമായി ലിങ്ക് ചെയ്യുന്നതിനും സൗകര്യമൊരുക്കി വാർഡ് മെമ്പർ



മുക്കം: പത്ത് വർഷം കഴിഞ്ഞ ആധാർ കാർഡുകൾ പുതുക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് സ്വന്തം വാർഡിലുള്ളവർക്ക് ആധാർ കാർഡ് പുതുക്കുന്നതിനും മൊബൈൽ ഫോണുമായി ലിങ്ക് ചെയ്യുന്നതിനും സൗകര്യമൊരുക്കി വാർഡ് മെമ്പർ.കൊടിയത്തൂർ രണ്ടാം വാർഡ് മെമ്പർ വി.ഷംലൂലത്താണ് രണ്ട് ദിവസങ്ങളിലായി നിരവധി പേർക്ക് ആശ്വാസമായ നടപടി സ്വീകരിച്ചത്.സർക്കാർ നിർദേശം വന്നതോടെ ആധാർ പുതുക്കുന്നതിനും ലിങ്ക് ചെയ്യുന്നതിനുമായി അക്ഷയ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് പ്രായമായവർക്കും രോഗികൾക്കു മുൾപ്പെടെ വലിയ പ്രയാസം സൃഷ്ടിക്കുന്നതായി ശ്രദ്ധയിൽ പെട്ടതോടെയാണ് വാർഡ് മെമ്പർ അക്ഷയ സെൻ്ററിൻ്റെ സഹകരണത്തോടെ ക്യാമ്പ് ഒരുക്കിയത്. രണ്ട് ഞായറാഴ്ചകളിലായാണ് ക്യാമ്പ് നടന്നത്. ആദ്യ ദിവസം ഇനായ സെൻ്ററിലും രണ്ടാം ദിവസം കാരക്കുറ്റി മദ്രസയിലുമായി നടന്ന ക്യാമ്പിൽ 250 ൽപരമാളുകൾക്ക് ആശ്വാസമായി.