മുക്കം VKHMO കോളേജിൽ കാഴ്ച്ച പരിശോധനയും, ബോധവൽക്കരണ ക്ലാസും നടത്തി*
*മുക്കം VKHMO കോളേജിൽ കാഴ്ച്ച പരിശോധനയും, ബോധവൽക്കരണ ക്ലാസും നടത്തി*
മുക്കം : മുക്കം വി കെ എച്ച് എം ഒ വിമൻസ് കോളേജിൽ എൻ എസ് എസ് ന്റെ കീഴിൽ മുക്കത്തെ കാലിക്കറ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ വിദ്യാർത്ഥിനികൾക്ക് കാഴ്ച്ച പരിശോധനയും, ബോധവൽക്കരണ ക്ലാസും നടത്തി.
കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന പരിപാടി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അജിത ടി വി സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ റംലത്ത് ഇ അധ്യക്ഷത വഹിച്ചു. കോളേജ് അക്കാദമിക്ക് ഡയറക്ടർ അബ്ദു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സജ്‌ന എം ആശംസ പറഞ്ഞു. കണ്ണിന്റെ സംരക്ഷണത്തെയും,നേത്ര രോഗങ്ങളെ കുറിച്ചും കാലിക്കറ്റ് കണ്ണാശുപത്രി സീനിയർ ഒപ്റ്റോമെട്രിസ്റ്റ് റഫീദ ബോധവൽക്കരണ ക്ലാസ് നടത്തി . കോളേജ് യൂണിറ്റ് എൻഎസ്എസ് സെക്രട്ടറി ശാദിയ ജിബിൻ നന്ദി പറഞ്ഞു.
കാലിക്കറ്റ് കണ്ണാശുപത്രി അഡ്മിനിസ്ട്രേറ്റർ സാഹിൽ,പ്രജിഷ, കൃഷ്ണപ്രിയ,അൽമാസ്,നൗഷിറ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി