ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ LSS / USS വിജയഗാഥ തുടരുന്നു.
ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ LSS / USS വിജയഗാഥ തുടരുന്നു.
ചുണ്ടത്തു പൊയിൽ : 2022-23 വർഷത്തെ LSS/ USS റിസൽട്ട് ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിന് അഭിമാന നേട്ടമായി. 3 LSS ഉം 3USS ഉം സ്കൂളിന്റെ അക്കാദമിക നിലവാരത്തിന്റെ നേർസാക്ഷ്യങ്ങളാണ്. കരോൾ ജോർജ് ഉള്ളാട്ടിൽ, സ്റ്റെഫി ജോളി പുൽപ്രയിൽ, ഫെബിൻ ജോസഫ് സന്തോഷ് എന്നിവരാണ് LSS നേടി സ്കൂളിന്റെ യശസ്സുയർത്തിയത്. നിവേദ് .കെ, മുഹമ്മദ് നിഹാൽ.കെ, കൈലാഷ്ബാബു എന്നിവരാണ് USS നേടിയ മിന്നും താരങ്ങൾ. ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ്, PTA പ്രസിഡന്റ് ശ്രീ. മുജീബ് റഹ്മാൻ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ വിജയിച്ച കുട്ടികളെ അഭിനന്ദിച്ചു.