ഹൈസ്കൂൾ, പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി.

 



തോട്ടുമുക്കം സെൻറ് തോമസ് ഹൈസ്കൂളിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്  ഇലക്ട്രോണി വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുകൊണ്ട് സോഷ്യൽ സയൻസ് ക്ലബും ഐടി ക്ലബും സംയുക്തമായിട്ടാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മത്സരത്തിൽ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നവർ തമ്മിലുള്ള വാക്കേറ്റവും സംഘർഷവും നിയന്ത്രിക്കാൻ കുട്ടി പോലീസിന്റെ 'ലാത്തി ചാർജ് 'ഏറെ കൗതുകകരമായ കാഴ്ചയായിരുന്നു. പ്രിസൈഡിങ് ഓഫീസറായും പോളിംഗ് ഓഫീസറായും കുട്ടികൾ തന്നെയാണ് ഇലക്ഷൻ നിയന്ത്രിച്ചത്. അത്യന്തം വാശിയേറിയ മത്സരത്തിൽ സ്കൂൾ ലീഡറായി ഫാത്തിമ നാജിയയും, ഡെപ്യൂട്ടി ലീഡറായി ഗോകുൽ ദേവും, ജനറൽ ക്യാപ്റ്റനായി നിധിൽ റഹ്മാനും, വൈസ് ക്യാപ്റ്റനായി എവിലിൻ മരിയ ഇമ്മാനുവലും തെരഞ്ഞെടുക്കുകയുണ്ടായി. വിജയികളെ ഹെഡ്മാസ്റ്റർ ശ്രീ ജോസഫ് സർ അനുമോദിക്കുകയും, അധ്യാപകരായ ശ്രീ ബിൻസൺ ജോസഫ്, ശ്രീമതി ദീപ ജോസഫ്,ശ്രീ ബിബിൻ ബേബി,ശ്രീ ജോമിൻ മാത്യു എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുകയും ചെയ്തു.