യുദ്ധവിരുദ്ധ ദിനം സമുചിതമായി ആഘോഷിച്ചു*
*യുദ്ധവിരുദ്ധ ദിനം സമുചിതമായി ആഘോഷിച്ചു*
*മരഞ്ചാട്ടി* : യുദ്ധവിരുദ്ധ ദിനം, വളരെ വിപുലമായി മേരിഗിരി ഹൈസ്കൂളിൽ ആഘോഷിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ രാജു കെ. എം. ഉദ്ഘാടനം നിർവഹിക്കുകയും, സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപികയായ ശ്രീമതി ഷിബിൽ ജോസ് യുദ്ധവിരുദ്ധ ദിന സന്ദേശം നൽകുകയും ചെയ്തു.
യുദ്ധവിരുദ്ധ ദിനത്തിന്റെ ഭാഗമായി നടത്തിയ സ്കൂൾ തല പ്രവർത്തനത്തിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. സമാധാന പ്രതിജ്ഞ കുട്ടികൾ ഏറ്റ് ചൊല്ലി.