കൺസ്യൂമർ ഫെഡിൻ്റെ കീഴിൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു*
*കൺസ്യൂമർ ഫെഡിൻ്റെ കീഴിൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു*
പാവപ്പെട്ട രോഗികൾക്ക് ഏറെ ആശ്വാസം നൽക്കുന്നതിനായി ഇംഗ്ലീഷ് മരുന്നുകൾക്ക് 14% മുതൽ 70% വരെ വില കുറവിൽ കൊടിയത്തൂർ കോ-ഓപ്പറേറ്റീവ് അർബൻ സെസൈറ്റി ചെറുവാടിയിലെ പുതിയ സ്വന്തം കെട്ടിടത്തിൽ (അർബൻ ടവർ) കൺസ്യൂമർ ഫെഡിൻ്റെ കീഴിൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു.ഇതിൻറ ഉദ്ഘാടനം 26-08-2023 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു നിർവ്വഹിച്ചു.ചടങ്ങിൽ ബാങ്ക് പ്രസിഡൻറ് അഡ്വ: സി.ടി അഹമ്മദ് കുട്ടിയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറി കെ.സുരേന്ദ്രൻ സ്വഗതവും, വൈസ്.പ്രസിഡൻറ് കെ മുഹമ്മദ് നന്ദിയും പറഞ്ഞു. UP മമ്മദ്, അഷറഫ് കൊളക്കാടൻ, രാജു മാസ്റ്റർ, ബാലകൃഷ്ണൻ ചെറുക്കുന്നത്. കുഞ്ഞാലി മമ്പാട്ട്, മോയിൻ ബാപ്പു,ലായിക്കലി പാറപ്പുറത്ത്, തുടങ്ങിയയവർ സംസാരിച്ചു.