ലീഡറായി ജസൽ; ഐശ്വര്യ ഡെപ്യൂട്ടി ലീഡർ

 ലീഡറായി ജസൽ; ഐശ്വര്യ ഡെപ്യൂട്ടി ലീഡർ



തോട്ടുമുക്കം : തോട്ടുമുക്കം ഗവ.യു.പി. സ്കൂളിന്റെ ഈ അധ്യയന വർഷത്തെ സ്കൂൾ ലീഡറായി ജസൽ ഹാദിയും ഡെപ്യൂട്ടി ലീഡറായി ഐശ്വര്യയും സത്യപ്രതിജ്ഞ ചെയ്തു. ആഗസ്റ്റ് 7 തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെയാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. സ്കൂളിന്റെ ഉന്നമനത്തിനും വിദ്യാർത്ഥികളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞാ ചടങ്ങിൽ ഇരുവരും ഉറപ്പ് നൽകി. ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രീ.മുഹമ്മദ് സാലിം സത്യവാചകം ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. പ്രിയ, അധ്യാപകരായ ശ്രീ. ദിലീപ്, ശ്രീ. ജിവാഷ് എന്നിവർ സംസാരിച്ചു.