കാരക്കുറ്റിയിൽ പ്രീ പ്രൈമറി ക്ലാസ്മുറി സ്മാർട്ടായി*_

 _*കാരക്കുറ്റിയിൽ പ്രീ പ്രൈമറി ക്ലാസ്മുറി സ്മാർട്ടായി*_



_മുക്കം : കാരക്കുറ്റി ജി.എൽ.പി.സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിൽ സ്മാർട്ട് ക്ലാസ് മുറി ഒരുക്കി. കുരുന്നുകൾക്ക് ദൃശ്യ,ശ്രാവ്യ സൗകര്യങ്ങളോടെ പഠനം രസകരമാക്കുന്നതിന്റെ ഭാഗമായാണ് സ്മാർട്ട് ക്ലാസ്മുറി തയ്യാറാക്കിയത്. നാൽപതിലേറെ കുരുന്നുകളാണ് ഇവിടെ എൽ. കെ.ജി., യു.കെ.ജി ക്ലാസുകളിലായി പഠിക്കുന്നത്. സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു._


_ഗ്രാമപഞ്ചായത്തംഗം വി.ഷംലൂലത്ത് അധ്യക്ഷയായിരുന്നു. പി.ടി.എ.പ്രസിഡന്റ് വി.മുഹമ്മദുണ്ണി ഉപഹാര സമർപ്പണം നടത്തി. ഗ്രാമ പഞ്ചായത്തംഗം ടി.കെ.അബൂബക്കർ , SMC ചെയർമാൻ C.മുഹമ്മദലി, ഹെഡ് മാസ്റ്റർ ജി. അബ്ദുൽ റഷീദ്, E.C. സാജിദ്, കെ. നൗഷാദ്, അഹമ്മദ് കുട്ടി, P. ഷംനാബി , അബ്ദുറഹിമാൻ മാസ്റ്റർ, ഷക്കീല ടീച്ചർ പ്രസംഗിച്ചു._