വെറ്റിലപ്പാറ സ്കൂൾ പാർലമെന്റ ഇലക്ഷൻ -പ്രതിനിധികളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച.*
*വെറ്റിലപ്പാറ സ്കൂൾ പാർലമെന്റ ഇലക്ഷൻ -പ്രതിനിധികളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച.*
വെറ്റിലപ്പാറ : വെറ്റിലപ്പാറ ഗവൺമെന്റ് ഹൈസ്കൂളിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ വിജയകരമായി പൂർത്തിയാക്കി . ജനാധിപത്യബോധവും പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളും കുട്ടികൾക്ക് അനുഭവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ഡിജിറ്റൽ രീതിയിൽ വോട്ടെടുപ്പ് നടത്തിയത്.
ജൂലൈ 21 ന് തിരെഞ്ഞടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ശേഷം നാമനിർദേശ പത്രിക സമർപ്പിക്കൽ, സൂക്ഷ്മ പരിശോധന . സ്ഥാനർത്ഥി പ്രഖ്യാപനം തുടങ്ങിയ ഘട്ടങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് പോവുകയും ജൂലൈ 31 ന് വോട്ടെടുപ്പ് നടത്തുകയും അന്ന് തന്നെ ഫലപ്രഖ്യാപിക്കുകയും ചെയ്തു. അഞ്ച് സ്ഥാനത്തേക്കായിരുന്നു പൊതു മത്സരം ഉണ്ടായിരുന്നത്.
സ്കൂൾ ലീഡറായി അൻസിൽ ഇസ്മായിൽ വി കെ യും , സ്കൂൾ സ്പീക്കാറായി ജല്ല ജലീൽ , ഫൈൻ ആർട്സ് സെക്രട്ടറിയായി അനിറ്റ റോജൻ , ജനറൽ ക്യാപ്റ്റാനായി ദിൽന ഫാത്തിമ , മാഗസിൻ എഡിറ്ററായി ആരോൺ ജിറ്റ്സ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
പാർലമെന്റ് ഇലക്ഷന്റെ എല്ലാ രീതികളും പൂർത്തികരിച്ച തെരഞ്ഞെടുപ്പ് സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.
തെരഞ്ഞെടുത്ത പ്രതിനിധികളുടെ സത്യപ്രതിജ്ഞ ആഗസ്റ്റ് 7 തിങ്കളാഴ്ച്ച നടക്കുമെന്ന് എച്ച് എം ശ്രീമതി ലൗലി ജോൺ അറിയിച്ചു.