സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്



തോട്ടുമുക്കം : തോട്ടുമുക്കം ഗവ. യു.പി. സ്കൂളിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി.

തികച്ചും ജനാധിപത്യരീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചു നടത്തിയ തെരഞ്ഞെടുപ്പിൽ മുന്നൂറിലേറെ വിദ്യാർത്ഥികൾ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. ഐശ്വര്യ , ഫിദിൽ ഷാൻ, ജസൽ ഹാദി, മുഹമ്മദ് തബ്ഷീർ എന്നിവരാണ് സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചത്. ഫലപ്രഖ്യാപനം നാളെയാണ്.  പൂർണമായും വിദ്യാർത്ഥികൾ നിയന്ത്രിച്ച തെരഞ്ഞെടുപ്പിന് ശ്രീ.മുഹമ്മദ് സാലിം, ശ്രീ. ജിവാഷ് എന്നിവർ നേതൃത്വം നൽകി.