സെന്റ്.തോമസ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു*


 *സെന്റ്.തോമസ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു*


തോട്ടുമുക്കം : സെന്റ്.തോമസ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സ്കൂൾ മാനേജർ റവ.ഫാദർ ജോൺ മൂലയിൽ ദേശീയ പതാക ഉയർത്തി, സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.H.M. ശ്രീ എം.ജെ.ജോസഫ് സർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അസി. മാനേജർ അഖിൽ. കൊച്ചു വയ്പു കാട്ടിൽ, പി.ടി.എ.പ്രസിഡണ്ട് ശ്രീ. ബിജു ആനിത്തോട്ടത്തിൽ,, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ലളിതാ മാഡം എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ദേശഭക്തി ഗാനം, തീം ഡാൻസുകൾ,  എയ്റോബിക്ക് ഡാൻസ് എന്നിവ കൊണ്ട് വർണ്ണാഭമായ ചടങ്ങിൽ, കുട്ടികൾക്കേവർക്കും മധുരം വിതരണം ചെയ്തു. സ്റ്റാഫ് സെകട്ടറി. ശ്രീ. ബിബിൻ ബേബി നന്ദി അർപ്പിച്ചതോടെ ചടങ്ങുകൾ അവസാനിച്ചു.