പൂക്കളമൊരുക്കിയും മാവേലി മന്നന്നെ വരവേറ്റും ഓണാഘോഷ തിമിർപ്പിൽ സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ*

*പൂക്കളമൊരുക്കിയും മാവേലി മന്നന്നെ വരവേറ്റും ഓണാഘോഷ തിമിർപ്പിൽ സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ*



🪢🪢🪢🪢🪢🪢

 തോട്ടുമുക്കം:  വിപുലമായ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്ത് സാന്തോം ഇംഗ്ലീഷ് മീഡിയം  കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഈ വർഷത്തെ ഓണത്തെ വരവേറ്റു. അണിഞ്ഞൊരുങ്ങിയ മാവേലി മന്നന്റെ അകമ്പടിയോടെ കുട്ടികളും മാതാപിതാക്കളും അധ്യാപകരും തോട്ടു മുക്കം അങ്ങാടിയിലുട നീളം  ഓണാശംസകൾ നേർന്നു. ക്ലാസ് റൂമുകളിൽ ഒരുക്കപ്പെട്ട വ്യത്യസ്തതയാർന്ന പൂക്കളങ്ങൾ ഓരോന്നും ഒന്നിനൊന്ന് മാറ്റുരയ്ക്കപ്പെട്ടു. പിന്നീട് നടന്ന രക്ഷിതാക്കളുടെയും കുട്ടികളുടെയും ഓണക്കളി മത്സരങ്ങളിൽ എല്ലാവരും ആവേശത്തോടെ പങ്കുചേർന്ന് സമ്മാനങ്ങൾ കരസ്ഥമാക്കി. പരിപാടികൾക്ക് സ്കൂൾ മാനേജ്മെന്റ്,പി റ്റി എ പ്രസിഡന്റ് ശ്രീ.ജിജി തൈപ്പറമ്പിൽ, മറ്റു പി റ്റി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി. ഓണപ്പായസം പരിപാടികൾക്ക് കൂടുതൽ മധുരമേകി.