വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും കിറ്റുകൾ നൽകി, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ്*
*വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും കിറ്റുകൾ നൽകി, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ്*
കൊടിയത്തൂർ ഓണസദ്യ സമൃദ്ധമാക്കുന്നതിന് തന്റെ വാർഡിലെ മുഴുവൻ കുടുംബങ്ങൾ ക്കും പായസം മിക്സും പാലും അടങ്ങുന്ന കിറ്റുകൾ നൽകി കൊടിയത്തൂർ ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റ്.
പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവാണ് തന്റെ വാർഡിലെ മുഴുവൻ കു ടുംബങ്ങളിലും ഓണ സമ്മാനമായി പായസ കിറ്റുകൾ എത്തി ക്കുന്നത് .
പ്രസിഡന്റാവുന്നതിന് മുൻപ് വാർഡ് മെംബറായിരുന്നപ്പോ ഴും കഴിഞ്ഞ രണ്ടു ഓണത്തിനും ഇവർ ഇതുപോലെ ഓരോ വീട്ടിലുമെത്തിയിരുന്നു .
അന്ന് ഓണ സമ്മാനമായി നൽകിയ ത് പച്ചക്കറി കിറ്റുകളായിരുന്നു . ഇപ്പോൾ പ്രസിഡന്റായതോടെ പച്ചക്കറിക്കുപകരം പായസ കിറ്റാണ് നൽകിയത് . തോട്ടുമുക്കം ടൗൺ കോൺഗ്രസ് കമ്മിറ്റിയു ടെ സഹകരണത്തോടെയാണ് എല്ലാ വീടുകളിലും പായസം മിക്സും പാലും അടങ്ങുന്ന കിറ്റ് എത്തിക്കുന്നത് . മാടാമ്പിയിൽ നടന്ന കിറ്റ് വിതരണം ദിവ്യ ഷിബു , വീട്ടമ്മയായ ധന്യക്ക് നൽകി ഉദ്ഘാടനം ചെയ്തു . കോൺഗ്രസമ്മിറ്റി പ്രസിഡന്റ് രാജു അധ്യക്ഷനായി . സെക്രട്ടറി ഷിജി മോൻ , പോൾ ആന്റണി , സി.എപാപ്പച്ചൻ , ആന്റ ണി വട്ടോടി , ഷാഫി ചേലപ്പുറവൻ , മൂസ കൊയിലാണ്ടി , കൊച്ച് തൈപ്പറമ്പിൽ , ശാലു കൊല്ലോലത്ത് പങ്കെടുത്തു . തോട്ടുമുക്കം പള്ളിത്താഴെ പ്രദേശം ഉൾപ്പെടുന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ 450 ഓളം വീടുകളിലാണ് ദിവ്യ ഷിബുവിന്റെ ഓണ സമ്മാനം എത്തുക .