നാളികേര വിലയിടിവിനും വന്യമ്യഗശല്യത്തിനുമെതിരെ വാഹന പ്രചാരണ ജാഥ ആരംഭിച്ചു.*

 *നാളികേര വിലയിടിവിനും വന്യമ്യഗശല്യത്തിനുമെതിരെ വാഹന പ്രചാരണ ജാഥ ആരംഭിച്ചു.*





നാളികേര  വിലയിടിവിനെതിരെയും അതി രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെയും കിഫ കോഴിക്കോട് ജില്ലാ  കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ സമര ജാഥ വിലങ്ങാട് നിന്നും  ആരംഭിച്ചു.  കിഫയുടെ ചെയർമാൻ ശ്രീ അലക്സ്  ഒഴുകയിലിന്  കർഷകരായ മഠത്തിൽ പദ്മനാഭൻ, മൊയ്തു ഹാജി,വി. ഡി. ജോസഫ് എന്നിവർ ഫ്ലാഗ്  കൈമാറിക്കൊണ്ട് സമരം ഉദ്ഘാടനം  ചെയ്തു. തുടർന്ന് ജാഥ ക്യാപ്റ്റൻ മനോജ്‌ കുമ്പളാനിയുടെ നേതൃത്വത്തിൽ 11 സ്വീകരണ കേന്ദ്രങ്ങൾ പൂർത്തിയാക്കി ആദ്യ ദിനം കല്ലാനോട് സമാപിച്ചു.


നാളികേര  സംഭരണ കേന്ദ്രങ്ങൾ ഓരോ കൃഷിഭവന്റെ കീഴിലും ആരംഭിക്കുക, ന്യായവില ഉറപ്പു വരുത്തുക, റബറിന്റെ മാതൃകയിൽ നാളികേരത്തിനും ഇൻസെന്റീവ് സംവിധാനം നടപ്പാക്കുക, രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, പ്രകൃതിക്ഷോഭം മൂലവും,  വന്യമൃഗശല്യം മൂലവും ഉണ്ടാകുന്ന വിളനാശ നഷ്ടങ്ങൾക്ക് യഥാർത്ഥ ന്യായവില അടിസ്ഥാനമാക്കി നഷ്ടപരിഹാരം നൽകുക  തുടങ്ങിയ ആവശ്യങ്ങൾക്കായാണ് കർഷകർ ഒറ്റക്കെട്ടായി സമരരംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്.  കോഴിക്കോട് ജില്ലയിലെ വിവിധ സ്വീകരണ  സ്ഥലങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഓഗസ്റ്റ് 12 ശനിയാഴ്ച രാവിലെ തലയാട് നിന്നും ആരംഭിക്കുന്ന ജാഥ വൈകിട്ട് കൂടരഞ്ഞി അങ്ങാടിയിൽ സമാപിക്കും. സമാപന സമ്മേളനത്തിൽ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും