പുതിയ പ്രസിഡണ്ടിന് വൻ സ്വീകരണം ഒരുക്കി, തോട്ടുമുക്കം*

 *പുതിയ പ്രസിഡണ്ടിന് വൻ സ്വീകരണം ഒരുക്കി, തോട്ടുമുക്കം*



തോട്ടുമുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട തോട്ടുമുക്കം സ്വദേശിയും ആറാം വാർഡ് മെമ്പറുമായ ദിവ്യ ഷിബു, വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ എന്നിവരെ എരഞ്ഞിമാവിൽ നിന്ന്  വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി 

  തോട്ടുമുക്കം, മാടമ്പി,  മേടരഞ്ഞി, മൈസൂർപെറ്റ, എന്നീ സ്ഥലങ്ങളിൽ എത്തിച്ചേരുകയും വമ്പിച്ച സ്വീകരണം നൽകി.


 23 വർഷങ്ങൾക്ക് ശേഷമാണ് തോട്ടുമുക്കത്ത് നിന്ന് ഒരാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുന്നത്.


തോട്ടുമുക്കം,

പള്ളിത്താഴ അങ്ങാടിയിൽ വച്ച് അബ്ദു തിരുനിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന 

പൊതുയോഗത്തിൽ

സുധി കളപ്പുര സ്വാഗതം പറഞ്ഞു. യോഗം മുൻ പഞ്ചായത്ത് പ്രസിഡണ്ട്

ഷംലുലത്ത് ഉദ്ഘാടനം ചെയ്തു.

 ദിവ്യ ഷിബു,

ഫസൽ കൊടിയത്തൂർ,

ആയിഷ  ചരളപ്പുറത്ത്,

ബാബു പോലുങ്ങുന്നത്

എന്നിവർ സംസാരിച്ചു.

 ഉമ്മർ കൊന്നാലെത്ത് നന്ദി പറഞ്ഞു


*കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്; ദിവ്യ ഷിബു പ്രസിഡൻ്റ്*


മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റായി ദിവ്യ ഷിബുവിനെ തെരഞ്ഞെടുത്തു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് പ്രതിനിധിയായ ദിവ്യ ഷിബു തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രസിഡൻറ് വി.ഷംലൂലത്ത് പേര് നിർദേശിക്കുകയായിരുന്നു. അബ്ദുൽ മജീദ് കൊട്ടപ്പുറത്ത് പിൻതാങ്ങി. ഇടതുപക്ഷത്ത് നിന്ന് മത്സരിക്കാൻ ആരുമില്ലാത്തതിനാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

യു ഡി എഫ് ധാരണ പ്രകാരം മുസ്ലീം ലീഗ് പ്രതിനിധി ഷംലൂലത്ത് ജൂൺ 30 ന് രാജിവെച്ചിരുന്നു. ഇതേ തുടർന്നാണ്  തെരഞ്ഞെടുപ്പ് നടന്നത്.തുടർന്ന് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ വരണാധികാരി താമരശ്ശേരി എംപ്ലോയ്മെൻ്റ് ഓഫീസർ കെ.കെ വഹീദ സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ശേഷം കൊടിയത്തൂർ അങ്ങാടിയിലേക്ക് പ്രകടനവും തുടർന്ന് അനുമോദന യോഗവും നടന്നു.ഡി സി സി സെക്രട്ടറി സി.ജെ ആൻ്റണി ഉദ്ഘാടനം ചെയ്തു. കെ.പി അബ്ദുറഹിമാൻ അധ്യക്ഷനായി. ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക്, കെ.ടി. മൻസൂർ, എം.സിറാജുദ്ധീൻ, മജീദ് പുതുക്കുടി, എം.എ അബ്ദുറഹിമാൻ, എൻ.കെ അഷ്റഫ്, ബഷീർ പുതിയോട്ടിൽ ,വി. ഷംലൂലത്ത്, സുജ ടോം, മജീദ് മൂലത്ത്, ഷംസുദ്ധീൻ ചെറുവാടി, റഫീഖ് കുറ്റിയോട്ട് എന്നിവർ സംസാരിച്ചു. യു.പി മമ്മദ് സ്വാഗതവും സി.പി അസീസ് നന്ദിയും പറഞ്ഞു