അഭിമാനതാരങ്ങൾക്ക് വാർഡ് മെമ്പറുടെ സ്നേഹ സമ്മാനം; കുട്ടികൾക്ക് എം എ പ്ലൈയുടെ ഫുട്ബോളും
അഭിമാനതാരങ്ങൾക്ക് വാർഡ് മെമ്പറുടെ സ്നേഹ സമ്മാനം;
കുട്ടികൾക്ക് എം എ പ്ലൈയുടെ ഫുട്ബോളും
കൊടിയത്തൂർ:
ഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പ് ഫുട്ബോൾ അണ്ടർ 14 വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന കാരക്കുറ്റിയുടെ അഭിമാനതാരങ്ങളായ മിജ് വാദ് ,
അതുൽ എന്നിവർക്ക് വാർഡ് മെമ്പറുടെ സ്നേഹ സമ്മാനം.രണ്ടാം വാർഡ്
മെമ്പർ വി.ഷംലൂലത്താണ്
ട്രാക്ക് സ്യൂട്ടും മെമെൻ്റോയും നൽകിയത്.
കാരക്കുറ്റി യംഗ് സ്റ്റാറിന് കീഴിൽ പ്രവർത്തിക്കുന്ന ക്രസൻ്റ് അക്കാദമിയുടെ കീഴിൽ പരിശീലനം നേടുന്നവരാണ് മിജ് വാദും അതുലും എന്നത് നാട്ടുകാർക്കും ഏറെ അഭിമാനമാണ്.
കാരക്കുറ്റി ഇതിഹാസ് ഗ്രൗണ്ടിൽ ക്രസൻ്റ് ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിലെ വിദ്യാർത്ഥികളുടെ സാനിധ്യത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ മെമെൻ്റാേ കൈമാറി. ട്രാക്ക് സ്യൂട്ട് വി.ഷംലൂലത്ത് കൈമാറി. വിദ്യാർത്ഥികൾക്ക് പരിശീലനത്തിനായി എം എ പ്ലൈ നൽകിയ ഫുട്ബോൾ എംഎ അബ്ദുറഹിമാൻ കോച്ച് ഷമീൽ അരീക്കോടിന് കൈമാറി.
പരിപാടികൾ ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി. ഷംലൂലത്ത് അധ്യക്ഷയായി. ടി.കെ അബൂബക്കർ, എം.എ അബ്ദുറഹിമാൻ, സി.പി അസീസ്, എ.പി റിയാസ്,ഷമീൽ അരീക്കോട് തുടങ്ങിയവർ സംസാരിച്ചു.രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക രംഗത്തെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.