കൊടിയത്തൂരിൻ്റെ ഓണാഘോഷം ,ഉത്രാടപ്പാച്ചിൽ സമാപിച്ചു

 കൊടിയത്തൂരിൻ്റെ ഓണാഘോഷം ,ഉത്രാടപ്പാച്ചിൽ സമാപിച്ചു








മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബശ്രീ സി ഡി എസിൻ്റെയും നേതൃത്വൽ നടന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഉത്രാടപ്പാച്ചിൽ സമാപിച്ചു. 3 ദിവസങ്ങളിലായി പന്നിക്കോട് ആണ് പരിപാടികൾ നടന്നത്. കുടുംബശ്രീയുടെയും കൃഷി വകുപ്പിൻ്റെയും ചന്തകൾ, വിവിധങ്ങളായ കലാപരിപാടികൾ, 2500 ആളുകൾ പങ്കെടുത്ത ഓണസദ്യ എന്നിവയാണ് നടന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു, മെമ്പർ ബാബു പൊലുകുന്ന്, , മെഡിക്കൽ ഓഫീസർ ഡോ; മനു ലാൽ എന്നിവർ നയിച്ച ഗാനവിരുന്ന് ആവേശമായി.ചെറുവാടി സി.എച്ച്.സി യുടെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗ പരിശോധനയും നടന്നു. പരിപാടികൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, മുൻ പ്രസിഡൻ്റ് ഷംലൂലത്ത്, ഷിഹാബ് മാട്ടു മുറി ,രതീഷ്കളക്കുടിക്കുന്ന്, ടി.കെ അബൂബക്കർ, കോമളം തോണിച്ചാൽ, എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, സിജി കുറ്റികൊമ്പിൽ, മറിയം കുട്ടി ഹസ്സൻ, കെ.ജി സീനത്ത്, ഫാത്തിമ നാസർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമസേന, അംഗൻവാടി പ്രവർത്തകർ, ആശ വർക്കർമാർ നേതൃത്വം നൽകി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ സംബന്ധിച്ചു 



ചിത്രം: