വർണാഭമായി സ്വാതന്ത്ര്യദിനാഘോഷം
വർണാഭമായി സ്വാതന്ത്ര്യദിനാഘോഷം
തോട്ടുമുക്കം :തോട്ടുമുക്കം ഗവ.യു.പി.സ്കൂളിൽ സ്വാതന്ത്യദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ദിവ്യ ഷിബു ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി.പ്രിയ സ്വാഗതം പറഞ്ഞു.പി.ടി.എ. പ്രസിഡണ്ട് ശ്രീ.അബ്ദുൽ ജബ്ബാർ അധ്യക്ഷനായിരുന്ന ചടങ്ങിൽ എസ്.എം.സി ചെയർമാൻ ശ്രീ. സോജൻ മാത്യു, എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി ജിഷ,അധ്യാപക പ്രതിനിധി ശ്രീ.ദിലീപ്,സ്കൂൾ ലീഡർ ജസൽ ഹാദി,ഡെപ്യൂട്ടി ലീഡർ ഐശ്വര്യ,വിദ്യാർത്ഥി പ്രതിനിധി ഹന ഫാത്തിമ എന്നിവർ സംസാരിച്ചു. വിവിധ സ്കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി.ഖൈറുന്നീസ നന്ദി പറഞ്ഞു.
സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ക്വിസ്,ദേശഭക്തിഗാനാലാപനം, ദേശീയപതാക വരയ്ക്കൽ, പ്രസംഗം,കൊളാഷ് നിർമ്മാണം, സ്വാതന്ത്ര്യസമര സേനാനികളുടെ വേഷപ്പകർച്ച തുടങ്ങി ഒട്ടേറെ പരിപാടികളാണ് സംഘടിപ്പിച്ചത്.