ഗാന്ധിപഥം തേടി* പദ്ധതിയിൽ തെരെഞ്ഞെടുക്കപ്പെട്ട *എഡ്വിൻ ഷിജുവിന്* യാത്രയയപ്പ് നൽകി
*ഗാന്ധിപഥം തേടി* പദ്ധതിയിൽ തെരെഞ്ഞെടുക്കപ്പെട്ട *എഡ്വിൻ ഷിജുവിന്* യാത്രയയപ്പ് നൽകി
*മരഞ്ചാട്ടി* : കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടത്തുന്ന 'ഗാന്ഥിപഥം തേടി' പഠന പോഷണ യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മേരിഗിരി ഹൈസ്കൂളിലെ വിദ്യാർത്ഥിയായ എഡ്വിൻ ഷിജുവിന് യാത്രയയപ്പ് നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രാജു കെ എം സ്വാഗതം പറയുകയും, പി ടി എ പ്രസിഡന്റ് ശ്രീ മാർട്ടിൻ കാവുങ്കൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. പ്രസ്തുത യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ജമീല വി പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് എല്ലാ സ്കൂളുകളെയും ഒരേ പോലെ കണ്ടാണ് പദ്ധതികൾ വിഭാവനം ചെയ്യുന്നതെന്നും പഠന പോഷണ യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട എഡ്‌വിനെ അഭിനന്ദിക്കുകയും ചെയ്തു. സ്കൂൾ അധ്യാപികയായ ശ്രീമതി മിനി ടി വി യും കുട്ടികളുടെ പ്രതിനിധിയായി മാസ്റ്റർ ജോയൽ അബ്രാഹം സന്തോഷും ആശംസകളർപ്പിച്ച് സംസാരിച്ചു. മറുപടി പ്രസംഗത്തിൽ മാസ്റ്റർ എഡ്വിൻ ഷിജു എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.