ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ഓണാഘോഷം* *വൈവിധ്യമാർന്ന* *പരിപാടികളോടെ* *നടത്തി*
*ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ഓണാഘോഷം*
*വൈവിധ്യമാർന്ന* *പരിപാടികളോടെ* *നടത്തി*
തോട്ടുമുക്കം : ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ പൂക്കള മൽസരം, ഓണക്കളികൾ, ഓണ സദ്യ എന്നീ പരിപാടികളോടെ ഓണാഘോഷം നടത്തി. മാവേലിയായി 3-ാം ക്ലാസുകാരൻ ശ്രീജീഷ് ശ്രീലേഷ് വേഷമിട്ടു. മൽസരങ്ങളിൽ വിജയിച്ചവർക്ക് ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ് സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപകരായ സിനി കൊട്ടാരത്തിൽ, സിബി ജോൺ, അബ്ദുറഹിമാൻ എ.കെ, ബിജലി.ബി.എസ്, രാജു.കെ, ഫാത്തിമ ഷെറിൻ, റ്റിന്റു സ്കറിയ, അമാന നാലകത്ത്, ഓഫീസ് സ്റ്റാഫ് ഷാഹിന സി.പി, അബ്ദുൽ അലികരുവാൻ, പി.ടി.എ. വൈസ് പ്രസിഡന്റ് ഫ്രാൻസിസ് ഉള്ളാട്ടിൽ , എം.പി.ടി.എ.പ്രസിഡന്റ് വിബില രാജ് എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.