ഓണസമൃദ്ധി കർഷക ചന്ത ആരംഭിച്ചു*
*ഓണസമൃദ്ധി കർഷക ചന്ത ആരംഭിച്ചു*
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണസമൃദ്ധി കർഷക ചന്ത ആരംഭിച്ചു. പന്നിക്കോട് വെച്ച് നടന്ന ചടങ്ങിൽ മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബുദീൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ആദ്യ വില്പന നടത്തി ചന്ത ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഫിയാൻ, പഞ്ചായത്ത് മെമ്പർമാരായ ഷംലൂലത്ത് ബാബു പൊല്കുന്നത്ത്, രതീഷ്, അബൂബക്കർ,മറിയം കുട്ടിഹസൻ, ആയിഷ, എം ടി റിയാസ്, ഫാത്തിമ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ ആശംസയറിയിച്ചു. ഈ ആഗസ്ത് 25 മുതൽ 28 വരെ നടക്കുന്ന കർഷക ചന്തയിൽ പച്ചക്കറികൾ വിപണിവിലയിൽ നിന്നും കുറഞ്ഞ വിലയിലാണ് വില്പന നടത്തുന്നത്