പഠനോപകരണ നിർമ്മാണ ശില്പശാല

 പഠനോപകരണ 

നിർമ്മാണ ശില്പശാല



തോട്ടുമുക്കം: തോട്ടുമുക്കം ഗവ.യു.പി.സ്കൂളിൽ 3,4 ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി  പഠനോപകരണനിർമ്മാണ ശില്പശാല നടത്തി. വിവിധ പഠനനേട്ടങ്ങൾ കൈവരിക്കുന്നതിന് കുട്ടികളെ സഹായിക്കുവാൻ മാതാപിതാക്കളെ പ്രാപ്തരാക്കുക, പഠന പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക  എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച ശില്പശാല ഹെഡ്മിസ്ട്രസ്സ് ശ്രീമതി. പ്രിയ ഉദ്ഘാടനം ചെയ്തു.  അധ്യാപകരായ സന്ദീപ്, അനിറ്റ , ജിവാഷ്, ഹണി എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.