മെഗാ പൂക്കളമൊരുക്കി ജി.യു.പി.എസ്. തോട്ടുമുക്കം

 മെഗാ പൂക്കളമൊരുക്കി ജി.യു.പി.എസ്. തോട്ടുമുക്കം




തോട്ടുമുക്കം : ഓണാഘോഷത്തിന്റെ ഭാഗമായി മെഗാ പൂക്കളമൊരുക്കി തോട്ടുമുക്കം ഗവ.യു.പി. സ്കൂൾ . സ്കൂളിലെ രക്ഷിതാക്കളുടെ നേതൃത്വത്തിലാണ് സ്കൂൾ മുറ്റത്ത് മനോഹരമായ ഭീമൻ പൂക്കളം ഒരുക്കിയത്. കഴിഞ്ഞ വർഷത്തെ പൂക്കളവും പ്രശംസ പിടിച്ചു പറ്റിയിരുന്നു.വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കുമായി ഒരുക്കിയ ഓണസദ്യയും ശ്രദ്ധേയമായി. വർഷങ്ങളായി ഇവിടെ നൽകി വരുന്ന ഓണസദ്യ ഈ വർഷം കൂടുതൽ വിപുലമായാണ് ഒരുക്കിയത്. ഓണാഘോഷം കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ശ്രീമതി സിജി കുറ്റിക്കൊമ്പിൽ , ശ്രീ. അബ്ദുൾ ജബ്ബാർ, ശ്രീ. സോജൻ മാത്യു, ശ്രീ. ജിവാഷ്, ശ്രീമതി രജിന, ശ്രീമതി ജിഷ എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി പൂക്കള മത്സരം, ഓണക്കളികൾ മുതലായവ സംഘടിപ്പിച്ചു.