തെരുവ് നായയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്*

 *തെരുവ് നായയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്*




തോട്ടുമുക്കം:  തോട്ടുമുക്കം, മൈസൂർപറ്റ സ്വദേശി  ഐക്കരശ്ശേരിയിൽ മാത്യുവിന് തെരുവ് നായയുടെ ആക്രമണത്തിൽ (കുറുവാച്ചൻ)  പരിക്കേറ്റു.


തേക്കും കുറ്റിയിൽ നിന്ന് മൈസൂർപറ്റക്ക്  വരികയായിരുന്ന മാത്യുവിന്റെ ബൈക്കിനു നേരെ

തോട്ടക്കാട് അങ്ങാടിയിൽ വച്ച്

 പട്ടി കുറുകെ ചാടുകയും നിയന്ത്രണം വിട്ട ബൈക്ക് മറിയുകയുമായിരുന്നു.


ഓടിക്കൂടിയ നാട്ടുകാരാണ് ബൈക്ക് യാത്രികനെ ഓമശ്ശേരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.



19/08/2023 ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് അപകടം നടന്നത്.


അപകടത്തെ തുടർന്ന് മാത്യുവിന്റെ ഇടതുകാലിന് സാരമായി പരിക്കേറ്റു.


ഇടതുകാലിന്റെ കാൽമുട്ട് താഴ്ഭാഗത്തായി പൊട്ടൽ ഉണ്ടാവുകയും പ്ലാസ്റ്റർ ഇടുകയും ചെയ്തിട്ടുണ്ട്.

തുടർ പരിശോധനകൾക്ക് ശേഷം സർജറി ആവശ്യമായി വന്നേക്കുമെന്ന് ഡോക്ടർ അറിയിച്ചതായി മാത്യു പറഞ്ഞു.



തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും പലരും അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും നാട്ടുകാർ പറഞ്ഞു.