സ്കൂൾ ആർട്സ് ഡേ ആഘോഷിച്ച് സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ*
*സ്കൂൾ ആർട്സ് ഡേ ആഘോഷിച്ച് സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ*
🪢🪢🪢🪢🪢🪢
*തോട്ടുമുക്കം* : സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2023- 24 അധ്യായന വർഷത്തെ സ്കൂൾ ആർട്സ് ഡേ വർണ്ണശബളമായ വിവിധ പരിപാടികളോടെ ജൂലൈ 31 ഓഗസ്റ്റ് 1 തീയതികളിലായി നടത്തപ്പെട്ടു. മിമിക്രി ആർട്ടിസ്റ്റായ ശ്രീ. സുധീഷ് തിരുവമ്പാടി ആർട്സ് ഡേ ഉദ്ഘാടനം ചെയ്യുകയും, പഠനത്തോടൊപ്പം കുട്ടികളിലെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയും, തുടർന്ന്, മിമിക്രി ഷോ നടത്തി കുട്ടികളെ ആവേശഭരിതരാക്കുകയും ചെയ്തു.
🪢🪢🪢🪢🪢🪢🪢
ഏർത്ത്,മൂൺ, സൺ, സ്റ്റാർ എന്നീ നാല് ഗ്രൂപ്പുകളിലായി കുട്ടികൾ വാശിയേറിയ മത്സരങ്ങൾ കാഴ്ചവച്ചു. മത്സരത്തിൽ സൺ ഗ്രൂപ്പ് ഓവറോൾ കരസ്ഥമാക്കി.🏆 തൊട്ടു പുറകിലായി സ്റ്റാർ, എർത്ത്, മൂൺ എന്നീ ഗ്രൂപ്പുകൾ 2, 3, 4 സ്ഥാനങ്ങൾ നേടി വിജയം ഉറപ്പിച്ചു. അധ്യാപകർ, പി ടി എ അംഗങ്ങൾ, രക്ഷിതാക്കൾഎന്നിവരുടെ നേതൃത്വത്തിൽ പരിപാടികൾ മികവാർന്നു നടത്തപ്പെട്ടു
.