കർഷക ദിനാചരണവും, കർഷകരെ ആദരിക്കലും തോട്ടുമുക്കം പാരീഷ് ഹാളിൽ വെച്ച് നടന്നു.*
*കർഷക ദിനാചരണവും, കർഷകരെ ആദരിക്കലും തോട്ടുമുക്കം പാരീഷ് ഹാളിൽ വെച്ച് നടന്നു.*
തോട്ടുമുക്കം: ചിങ്ങം ഒന്ന് കർഷക ദിനാചരണം കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വിവിധ പരിപാടികളോടെ നടന്നു. ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും നേതൃത്വത്തിൽ നടന്നപരിപാടിയുടെ ഭാഗമായി മികച്ച കർഷകരെ ആദരിക്കൽ, കൃഷിതോട്ടമൊരുക്കൽ തുടങ്ങിയവയും നടന്നു.
തോട്ടുമുക്കം പാരീഷ് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസി: ദിവ്യഷിബു ഉദ്ഘാടനം ചെയ്തു.
മികച്ച സമ്മിശ്ര കർഷകരായി തോമസ് പുഞ്ചകളപ്പുര, കുഞ്ഞഹമ്മദ് കഴിയാത്ത്, വനിതാ കർഷകയായി ജാൻസി വേങ്ങപ്പള്ളി,
മികച്ച നെൽകർഷകനായി അബ്ദുൽഹമീദ് ചാലി പിലാവ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.
കോയക്കുട്ടി ഹാജിയാണ് മികച്ച
മുതിർന്ന കർഷകൻ .കെ സി വേലായുധൻ മികച്ച എസ് സി കർഷകനായും എ.സി സിനാൻ
മികച്ച ഭിന്നശേഷി കർഷകനായും തെരഞ്ഞെടുത്തു. ടി കെ ആദിൽ
ജോസഫ് ജിനോ എന്നിവരാണ് മികച്ച വിദ്യാർത്ഥി കർഷകർ. മുഹമ്മദുകുട്ടി പേരായി മികച്ച ക്ഷീര കർഷകരും
ആഷിക് വയൽക്കര മികച്ച യുവ കർഷകനുമാണ്.
പരിപാടിയുടെ ഭാഗമായി നാടൻപാട്ട്, തിരുവാതിര എന്നിവയും അരങ്ങേറി.ചടങ്ങിൽ
വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം കെ .പി സൂഫിയാൻ, മുൻ പ്രസിഡൻ്റ് വി.ഷംലൂലത്ത്, മുൻ വൈസ് പ്രസിഡൻ്റുമാരായ ഷിഹാബ് മാട്ടു മുറി, കരീം പഴങ്കൽ, ടി.കെ അബൂബക്കർ, സിജി കുറ്റികൊമ്പിൽ, പഞ്ചായത്ത് സെക്രട്ടറി ടി. ആബിദ, കൃഷി ഓഫീസർ പി. രാജശ്രീ, കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് സന്തോഷ് സെബാസ്റ്റ്യൻ ,കെ .പി അബ്ദുറഹിമാൻ, സി.ജെ ആൻ്റണി, കെ.ബി സുധി, വി.കെ അബൂബക്കർ, കെ.ടി ഹമീദ്, ബെന്നി തട്ടുപുറം, സീനിയർ കൃഷി അസി: എ.ശ്രീജയ് തുടങ്ങിയവർ സംസാരിച്ചു.ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി വർണശബളമായ ഘോഷയാത്രയും നടന്നു.