കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡണ്ട് ദിവ്യാ ഷിബു*

 *കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡണ്ട് ദിവ്യാ ഷിബു*




കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ അടുത്ത പ്രസിഡണ്ടായി തോട്ടമുക്കം ആറാം വാർഡിൽ നിന്ന് വിജയിച്ച ദിവ്യ ഷിബുവിനെ കൊടിയത്തൂർ മണ്ഡലം കോൺഗ്രസ്സ് ഉന്നതാധികാര സമിതി യോഗത്തിൽ തീരുമാനമായി.  ആഗസ്റ്റ് നാലാം  തിയ്യതി വെള്ളിയാഴ്ചയാണ് പുതിയ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്. മുൻ പ്രസിഡൻറ് ഷംലൂലത്ത് രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.


 യോഗത്തിൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ അദ്ധ്യക്ഷനായി , DCC സെക്രട്ടറി സി.ജെ. ആന്റണി , ബ്ലോക്ക് പ്രസിഡണ്ട് സിറാജുദ്ദീൻ , നിയുക്ത പ്രസിഡണ്ട് ദിവ്യ ഷിബു , CT അഹമ്മദ് കുട്ടി , സൂഫിയാൻ KP , ഹരിദാസൻ പരപ്പിൽ , രമേശൻ തോണി ചാലിൽ , സുജ ടോം , ബാബു പൊലുക്കുന്നത്ത് , മറിയം കുട്ടിഹസ്സൻ , മജീദ് രിഹ്ല , ജംഷിദ് ചോലക്കൽ , UP മമ്മദ് , മോയിൻ ബാപ്പു തുടങ്ങിയവർ സംസാരിച്ചു .