ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ഭാരതത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനം ആചരിച്ചു.

ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ഭാരതത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനം ആചരിച്ചു.  


ചുണ്ടത്തുപൊയിൽ : ഭാരതത്തിന്റെ 77-ാം സ്വാതന്ത്ര്യദിനം വൈവിധ്യമാർന്ന പരിപാടികളോടെ ചുണ്ടത്തു പൊയിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ് ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യ ദിനം സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് മുജീബ് റഹ്മാൻ, എം.ടി.എ പ്രസിഡന്റ് ബി ബില രാജ്, സ്റ്റാഫ് സെക്രട്ടറി സിബി ജോൺ എന്നിവർ സ്വാതന്ത്ര്യ ദിനആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.

കരോൾ ജോർജിന്റെ ഇംഗ്ലീഷ് പ്രസംഗം, വിവിധ ക്ലാസുകാർ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങൾ, ദേശഭക്തിയുണർത്തുന്ന സoഗീത നൃത്തശില്പങ്ങൾ, ദേശീയ നേതാക്കളെ പരിചയപ്പെടുത്തൽ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളും പായസ വിതരണവും സ്വാതന്ത്ര്യദിനാചരണത്തിന് മോടി കൂട്ടി.