ക്ഷേമനിധി ഗുണഭോക്താക്കളുടെ പെൻഷൻ മസ്റ്ററിങ് സമയ പരിധി ആഗസ്റ്റ് 31 വരെ നീട്ടി സാമൂഹ്യ സുരക്ഷാ ബോർഡ് പെൻഷൻ*
*ക്ഷേമനിധി ഗുണഭോക്താക്കളുടെ പെൻഷൻ മസ്റ്ററിങ് സമയ പരിധി ആഗസ്റ്റ് 31 വരെ നീട്ടി സാമൂഹ്യ സുരക്ഷാ ബോർഡ് പെൻഷൻ*
തിരുവനന്തപുരം : 2022 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് 2023 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ വാർഷിക മസ്റ്ററിംഗ് നടത്തുന്നതിനുള്ള സമയ പരിധി 2023 ആഗസ്റ്റ് 31 വരെ നീട്ടി . 2023 ആഗസ്റ്റ് 31 ന് ശേഷം നിലവിലെ ഉത്തരവുകൾക്ക് വിധേയമായി ഗുണഭോക്താക്കൾക്ക് പ്രതിമാസ മസറിംഗ് സൗകര്യം സ്വീകരിക്കാവുന്നതാണ് . ഇത് കൂടാതെ സർക്കാർ ധനസഹായം ഉപയോഗിച്ച് പെൻഷൻ നൽകുന്ന 16 ക്ഷേമനിധി ബോർഡുകളുടെ കാര്യത്തിൽ 2023 സെപ്റ്റംബർ മാസം മുതൽ സേവനയിലെ കണക്കിന്റെ അടിസ്ഥാനത്തിൽ മാത്രമേ പെൻഷൻ അനുവദിക്കുകയുള്ളുവെന്നും ഉത്തരവിറക്കി . നേരത്തെ ജൂലൈ 31 വരെയായിരുന്നു മസ്റ്ററിങ് നടത്താനാവുക . ഈ സമയപരിധിയാണ് ദീർഘിപിച്ചത് .