മാർടെക്സ് ഓണം 2023 സമ്മാനോത്സവ് പ്രതിവാര നറുക്കെടുപ്പ് രണ്ടാം ഘട്ടം ഉദ്ഘാടനവും, ഒന്നാം ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി.*

 *മാർടെക്സ് ഓണം 2023 സമ്മാനോത്സവ് പ്രതിവാര നറുക്കെടുപ്പ് രണ്ടാം ഘട്ടം ഉദ്ഘാടനവും, ഒന്നാം ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണവും. നടത്തി.*




*കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ* സംരംഭമായ *മാർടെക്സ് വെഡ്ഡിംഗ് സെന്റർ* ഓണത്തോടനുബന്ധിച്ച് വിപുലമായ സമ്മാന പദ്ധതികളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. *ഓഗസ്റ്റ് 10 ന് ആരംഭിച്ച ഓണം സമ്മാനോത്സവ് സെപ്റ്റംബർ മാസം 16 വരെ നീണ്ടു നിൽക്കും*. ഓരോ 1500 രൂപയുടെ പർച്ചേസിനും ലഭിക്കുന്ന സമ്മാന കൂപ്പണിലൂടെ നറുക്കെടുത്ത് വിജയികൾക്ക് *എയർ കണ്ടീഷണർ, റഫ്രിജറേറ്റർ, വാഷിംഗ്‌ മെഷീൻ* തുടങ്ങിയ നിരവധി സമ്മാനങ്ങൾ നൽകുന്നു. ബംമ്പർ നറുക്കെടുപ്പിന് പുറമെ ഓരോ ആഴ്ചയിലും നറുക്കെടുപ്പ് നടത്തി വിജയികൾക്ക് സമ്മാനം നൽകുന്നു.


മാർടെക്സ് ഓണം സമ്മാനോത്സവ് പ്രതിവാര നറുക്കെടുപ്പ് രണ്ടാം ഘട്ടവും, ഒന്നാം ഘട്ട നറുക്കെടുപ്പ്  വിജയികൾക്കുള്ള സമ്മാന വിതരണവും ഇന്ത്യയിലെ പ്രമുഖ സഹകാരിയും, കാരശ്ശേരി സഹകരണ ബാങ്ക് ചെയർമാനുമായ *ശ്രീ. എൻ.കെ അബ്ദുറഹ്മാൻ* ഉദ്ഘാടനം ചെയ്തു. മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്‌ ബാബു പൈക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടോമി കൊന്നക്കൽ, ടി.ജെ കുര്യാച്ചൻ, മുഹമ്മദ്‌ വട്ടപറമ്പിൽ, മില്ലി മോഹൻ, ഷിജു ചെമ്പനാനി, പുരുഷൻ നെല്ലിമൂട്ടിൽ, ജിതിൻ പല്ലാട്ട്, ജുബിൻ മണ്ണുകുശുമ്പിൽ, ബിനു സി. കുര്യൻ, സോമി വെട്ടുകാട്ട്, ജിനീഷ് പൂഞ്ചോല, ബീവി തുറയൻപിലാക്കൽ, പി.ടി ഹാരിസ്, ബാബു മൂത്തേടത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, സംഘം  ഡയറക്ടർമാരായ ബിന്ദു ജോൺസൻ, ഷെറീന കിളിയണ്ണി, റോബർട്ട്‌ നെല്ലിക്കാതെരുവിൽ, ജോയ് മ്ലാകുഴിയിൽ, മനോജ്‌ വാഴേപറമ്പിൽ, ഹനീഫ ആച്ചപ്പറമ്പിൽ, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ പ്രസംഗിച്ചു.