_*E-GRANTZ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം*_🔊🎓

 _*E-GRANTZ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം*_🔊🎓

➖➖➖➖➖➖➖➖



📍 ഗവണ്മെന്റ്/എയ്ഡഡ് കോഴ്സുകളിൽ മെറിറ്റിൽ അഡ്മിഷൻ എടുത്ത SC,ST,OEC,OBC,OBC-H,General(Forward Caste) കാറ്റഗറികളിൽ പെടുന്ന വിദ്യാർഥികൾക്ക് ഇപ്പോൾ ഇ ഗ്രാന്റ്സിന് അപേക്ഷിക്കാവുന്നതാണ്


📍 OBC,OBC-H, General (Forward Caste) വിഭാഗത്തിൽ പെട്ട ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്ക് അപേക്ഷിക്കാം.

 SC,ST,OEC വിഭാഗത്തിൽ പെട്ടവർക്ക് വരുമാന പരധി ബാധകമല്ല.

ഹയർ സെക്കന്ററി മുതൽ ഉയർന്ന കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക


കോഴ്സിന്റെ ആദ്യ വർഷം തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.


📍മാനേജ്മെന്റ് സീറ്റിൽ അഡ്മിഷൻ നേടിയവർക്ക് ഇ-ഗ്രാന്റ്സിന് അപേക്ഷിക്കാൻ സാധിക്കില്ല


🗂️ *അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ*

▪️ Admission Memo 

▫️ SSLC Certificate

▪️ +2 Mark list 

▫️Community Certificate /Caste Certificate 

▪️Income Certificate 

▫️Nativity Certificate

▪️ Bank Passbook

▫️Aadhaar Copy

▪️Hostel Inmate Certificate

▫️Degree Certificate ( For PG Students)


📍 അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീ, എക്സാം ഫീ, സ്പെഷ്യൽ ഫീ തുടങ്ങിയവ ആണ് ലഭിക്കുക. SC,ST വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഗ്രാന്റ് കൂടെ ലഭിക്കുന്നതാണ്.


📍ഇതിന്  ആദ്യ വർഷം അപേക്ഷ സമർപ്പിക്കാത്ത പക്ഷം ട്യൂഷൻ ഫീ, എക്സാം ഫീ തുടങ്ങിയവ നിങ്ങൾ അടക്കേണ്ടി വരുമെന്നതിനാൽ അർഹരായ ഓരോ വിദ്യാർത്ഥിയും നിർബന്ധമായും ഇ ഗ്രാന്റ്സ് അപേക്ഷ സമർപ്പിക്കുക.


📍NB: അഡ്മിഷൻ സ്ഥിരപ്പെടുത്തിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.കോഴ്സ് /കോളേജ് മാറാൻ സാധ്യത ഉണ്ടെങ്കിൽ അപേക്ഷ ഉടനെ സമർപ്പിക്കരുത്.


📍നിങ്ങളുടെ സ്വന്തം പേരിലുള്ള ആധാറുമായി ബന്ധിപ്പിച്ച സേവിങ്സ് ബാങ്ക് അക്കൗണ്ട് ആണ് നൽകേണ്ടത്. ജോയിന്റ് അക്കൗണ്ട് അല്ലെങ്കിൽ ആധാർ ബന്ധിതമല്ലാത്ത ബാങ്ക് അക്കൗണ്ടുകൾ അസാധുവാണ്.