ഗ്രീനറിവില്ല നാടിന് സമർപ്പിച്ചു; ഷംലൂലത്ത് ജനപ്രതിനിധികൾക്ക് മാതൃക; എം കെ രാഘവൻ എം.പി

 ഗ്രീനറിവില്ല നാടിന് സമർപ്പിച്ചു; ഷംലൂലത്ത് ജനപ്രതിനിധികൾക്ക് മാതൃക; എം കെ രാഘവൻ എം.പി



കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി  ഗ്രീനറി വില്ല നാടിന് സമർപ്പിച്ചു.ഗ്രാമ പഞ്ചായത്ത് ഭരണസമിതി തുടക്കമിട്ട കോളനികളുടെ മുഖഛായ മാറ്റുന്ന സമഗ്ര നവീകരണ പ്രവൃത്തിയുടെ ഭാഗമായി   കോളനി ആധുനിക രീതിയിൽ നവീകരിക്കുകയായിരുന്നു.ഇതിനായി

ഗ്രാമ പഞ്ചായത്ത് ഫണ്ടും പൊതുജനങ്ങളിൽ നിന്നും സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയ പ്രവർത്തിക്കാവശ്യമായ മെറ്റീരിയലുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്തി.

ഗ്രീനറിവില്ലയുടെ ഉദ്ഘാടനം എം.കെ രാഘവൻ എം.പി നിർവഹിച്ചു.കേരളത്തിലെ ജനപ്രതിനിധികൾക്ക് ഷംലൂലത്ത് വലിയ മാതൃകയാണന്ന് അദ്ധേഹം പറഞ്ഞു. പ്രസിഡൻ്റ് എന്ന നിലയിൽ ഭാവനാപരമായി പദ്ധതികൾ നടപ്പാക്കിയതാണ് മികച്ച നേട്ടത്തിലെത്താൻ ഗ്രാമ പഞ്ചായത്തിന് സാധിച്ചതെന്നും എം.പി പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. ഗ്രീനറിവില്ല യാഥാർത്ഥ്യമാവാൻ അഹോരാത്രം പ്രവർത്തിച്ച പി. അഹമ്മദ്, കെ കെ സി റഷീദ് എന്നിവരെ എം പി ഉപഹാരം നൽകി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്തിനെ ഗ്രീനറി വില്ല നിവാസികൾ പൊന്നാട അണിയിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക്, ആയിഷ ചേലപ്പുറം,

ഷിഹാബ് മാട്ടുമുറി, ബാബു പൊലുകുന്ന്, ഫാത്തിമ നാസർ, മജീദ് രിഹ് ല, മറിയം കുട്ടി ഹസ്സൻ, സി.പി ചെറിയ മുഹമ്മദ്,

 കെ.ടി മൻസൂർ, എം എ അബ്ദുറഹിമാൻ, ഗിരീഷ് കാരക്കുറ്റി, ഷംസുദ്ധീൻ ചെറുവാടി, സി.പി അസീസ്, എം.സിറാജുദ്ധീൻ,

 അഷ്റഫ് കൊളക്കാടൻ, എം എ അബ്ദുൽ അസീസ് ആരിഫ്, വി.അഹമ്മദ്, സി.പി സൈഫുദ്ധീൻ,

 തുടങ്ങിയവർ സംസാരിച്ചു.

വീട് റിപ്പയറിംഗ്, പ്ലാസ്റ്ററിംഗ്, പെയിൻ്റിംഗ്, പ്രവേശന കവാടം തുടങ്ങി വിവിധ പദ്ധതികളാണ് കോളനിയിൽ നടപ്പാക്കിയത്.

സമൂഹത്തിലെ താഴെക്കിടയിലുള്ള ഒരുവിഭാഗം തിങ്ങിപ്പാർക്കുന്ന ലക്ഷം വീട് കോളനിയിൽ  കാലങ്ങളായി അവർഅനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്തി അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി  അവരുടെ ആരോഗ്യം ശുചിത്വം, വിദ്യാഭ്യാസം എന്നിവ ഉറപ്പിവരുത്തി അതിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയാരംഭിച്ചത്.





ചിത്രം: