ചാന്ദ്രദിനത്തിൽ 'റോക്കറ്റ്' വിക്ഷേപിച്ച് കുട്ടിശാസ്ത്രജ്ഞർ

 ചാന്ദ്രദിനത്തിൽ 'റോക്കറ്റ്' വിക്ഷേപിച്ച് കുട്ടിശാസ്ത്രജ്ഞർ



തോട്ടുമുക്കം : ചാന്ദ്രദിനത്തിൽ റോക്കറ്റ് വിക്ഷേപിച്ച് തോട്ടുമുക്കം ഗവ.യു.പി. സ്കൂളിലെ കുട്ടിശാസ്‌ത്രജ്ഞർ. ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ ഡോൺ സിജോയുടെ നേതൃത്വത്തിലാണ് റോക്കറ്റ് വിക്ഷേപണം നടന്നത്. ഡോൺ സ്വയം നിർമ്മിച്ച റോക്കറ്റ് മാതൃകയാണ് സൈക്കിൾ പമ്പിന്റെ സഹായത്താൽ വിക്ഷേപിച്ചത്. ചാന്ദ്രദിന അസംബ്ലിയിൽ സയൻസ് ക്ലബ് കൺവീനർ ഹണി ടീച്ചർ ചാന്ദ്രദിന സന്ദേശം നൽകി. സീനിയർ അസിസ്റ്റന്റ് രജിന ടീച്ചർ, ദിലീപ് സാർ , ഖൈറുന്നിസ ടീച്ചർ ,വിദ്യാർത്ഥി പ്രതിനിധി ജസൽ ഹാദി തുടങ്ങിയവർ സംസാരിച്ചു.

റോക്കറ്റ് മാതൃക നിർമ്മാണം, പോസ്റ്റർ  നിർമ്മാണം, ക്വിസ്, അമ്പിളി മാമനൊരു കത്ത്, കളറിംഗ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ചാന്ദ്രദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചത്.