ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു.
ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു.
തോട്ടുമുക്കം: ചുണ്ടത്തുപൊയിൽ ഗവ.യു.പി.സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് ചാന്ദ്രദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബ് കൺവീനർ അമാന നാലകത്ത് ചാന്ദ്രദിന സന്ദേശം നൽകി. ചാന്ദ്രദിന പത്രവാർത്ത മാസ്റ്റർ അശ്വിൻ.കെ.എസ്. അവതരിപ്പിച്ചു. ചാന്ദ്ര മനുഷ്യനായി മാസ്റ്റർ കരോൾ ജോർജ് വേഷമിടുകയും, കുട്ടികളുമായി അഭിമുഖം നടത്തുകയും ചെയതു. ചാന്ദ്ര ദിനപ്പാട്ട്, ക്വിസ് മത്സരം, ചുമർ പത്രിക നിർമ്മാണം എന്നിവ ചാന്ദദിനാചരണത്തിന് മോടി കൂട്ടി.