അൽഫോൻസാ ദിനാചരണവും സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പും നടത്തി*
*അൽഫോൻസാ ദിനാചരണവും സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പും നടത്തി*
*മരഞ്ചാട്ടി* : മേരിഗിരി ഹൈസ്കൂളിൽ, അൽഫോൻസാ ദിനാചരണം വളരെ വിപുലമായി നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ മാർട്ടിൻ കാവുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ രാജു കെ എം അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ തരം പരിപാടികളും ഇതിന്റെ ഭാഗമായി നടന്നു.
ഇതേ തുടർന്ന് സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പും നടത്തി. സ്ഥാനാർത്ഥികളായി മത്സരിക്കുന്ന കുട്ടികൾ ക്ലാസുകളിൽ കയറി പ്രചരണം നടത്തുകയും, അത്യന്തം വാശിയേറിയ തെരെഞ്ഞെടുപ്പിൽ പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചാണ്, സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. സ്കൂൾ ലീഡറായി *എഡ്വിൻ ഷിജു* തെരെഞ്ഞെടുക്കപ്പെട്ടു. അസി. ലീഡറായി ജോയൽ എബ്രാഹം സന്തോഷും തെരെഞ്ഞെടുക്കപ്പെട്ടു.