കലാമേളയുടെ തിരിതെളിഞ്ഞു.*

 *കലാമേളയുടെ തിരിതെളിഞ്ഞു.*




തോട്ടുമുക്കം: സെന്റ് തോമസ് ഹൈസ്കൂളിൽ 2023 - 24 വർഷത്തെ കലാമേളയുടെ തിരിതെളിഞ്ഞു. ജൂലൈ 26, 27 ദിവസങ്ങളിലായി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന രീതിയിലാണ് ഇത്തവണയും കലാമേള സംഘടിപ്പിച്ചിട്ടുള്ളത്.പി.ടി.എ പ്രസിഡണ്ട് ശ്രീ. ബിജുആനിത്തോട്ടത്തിൽ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾHM ശ്രീ.M.J. ജോസഫ് സർ എല്ലാവരേയും സ്വാഗതം ചെയ്തു സംസാരിച്ചു. എല്ലാവരുടേയും പങ്കാളിത്തം വേണ്ടതിന്റെ ആവശ്യകത സൂചിപ്പിച്ചു കൊണ്ട് സ്കൂൾ മാനേജർ റവ.ഫാ.ജോൺ മൂലയിൽ ഔദ്യോഗിക ഉദ്ഘാടന പ്രസംഗം നടത്തി. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ശീമതി ലളിത മാഡം ആശംസകളർപ്പിച്ചു സംസാരിച്ച ചടങ്ങ് സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിബിൻ ബേബി സർ ആശംസകൾ അർപ്പിച്ചു. ജോമിൻ സർ നന്ദി പറഞ്ഞതോടെ ഔദ്യോഗികമായി അവസാനിച്ചു. തുടർന്ന് രണ്ട് സ്റ്റേജുകളിലായി നടന്ന വിവിധ പരിപാടികളിൽ നൂറ് കണക്കിന് വിദ്യാർത്ഥികൾ മാറ്റുരച്ചു.നാളെ 4 മണിയോടെ പ്രോഗ്രാം അവസാനിക്കു മ്പോൾ കപ്പ് ആര് സ്വന്തമാക്കുമെന്നതിലേക്കുള്ള വാശിയേറിയ പോരാട്ടത്തിലാണ് വിദ്യാർത്ഥികളേവരും