ധർമ്മഗിരി സെൻ്റ് ജോസഫ് ഹോസപ്പിറ്റലിൽ സി ടി സ്കാൻ ഉദ്ഘാടനം ചെയ്തു*
🛑 *ധർമ്മഗിരി സെൻ്റ് ജോസഫ് ഹോസപ്പിറ്റലിൽ സി ടി സ്കാൻ ഉദ്ഘാടനം ചെയ്തു*
മുക്കം : ആതുര സേവന രംഗത്ത് മുന്നിട്ടു നിൽക്കുന്ന മുക്കം സെൻ്റ് ജോസഫ് ഹോസപ്പിറ്റലിൽ അഡ്വാൻസ്ഡ് മൾട്ടി സ്ലൈസ് (Advanced multi SIice (32) സി ടി സ്കാൻ സേവനവും ഇനിമുതൽ ലഭ്യമാവും.
ഹോസ്പിറ്റലിൽ പുതുതായി സ്ഥാപിച്ച അഡ്വാൻസ്ഡ് മൾട്ടി സ്ലൈസ് (Advanced multi SIice (32) സി ടി സ്കാൻ താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയസ് ഇഞ്ചനാനിയിൽ പിതാവ് ആശീർവദിക്കുകയും
തിരുവമ്പാടി എം എൽ എ ശ്രീ ലിൻ്റോ ജോസഫ് ഉദ്ഘാടനം നടത്തുകയും ചെയ്തു.
പ്രൊവിൻഷ്യൽ സുപ്പീരിയർ സി.ഷീല എം.എസ്.ജെ അധ്യക്ഷത വഹിച്ച വേദിയിൽ സി.ഡാലിയ എം.എസ്.ജെ ( അഡ്മിനിസ്ട്രേറ്റർ സെൻ്റ് ജോസഫ് ഹോസ്പ്പിറ്റൽ )
സ്വാഗതം പറയുകയും മുക്കം വികാരി ഫാ ജോൺ ഒറവങ്കര, മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി.ടി ബാബു , വ്യാപാരി വ്യവസായി മുക്കം ഏരിയ പ്രസിഡൻ്റ് നളേശൻ കെ ടി, സി ലില്ലി തെരേസ് എം എസ് ജെ എന്നിവർ സംസാരിച്ചു.
*ധർമ്മഗിരി സെൻറ് ജോസഫ് ഹോസ്പിറ്റൽ*
*അഗസ്ത്യന്മുഴി ,മുക്കം*
*📱0495 -2297492 ,9526434229*