സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്കൂൾ ഡേ ദിനാചരണവും പൂർവ വിദ്യാർത്ഥി അനുമോദന ചടങ്ങും നടത്തപ്പെട്ടു*
*സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്കൂൾ ഡേ ദിനാചരണവും പൂർവ വിദ്യാർത്ഥി അനുമോദന ചടങ്ങും നടത്തപ്പെട്ടു*
🏆🏆🏆🏆
തോട്ടുമുക്കം : സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്കൂൾ ഡേ ദിനാചരണവും , എസ്.എസ്.എൽ.സി.പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും നടത്തപ്പെട്ടു.സ്കൂൾ മുൻ പ്രിൻസിപ്പൽ സിസ്റ്റർ റെനി ജോസ് അധ്യക്ഷത വഹിച്ച ചടങ്ങ്, തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ. ശ്രീ. ലിന്റോ ജോസഫ് ഉദ്ഘാടനം നടത്തി, കുട്ടികൾക്ക് മെമന്റോ നൽകി. തോട്ടുമുക്കം മലയോര പ്രദേശത്ത് സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ സുത്യർഹമായ സേവനമാണ് കാഴ്ച വെക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഊന്നി പറഞ്ഞു.
അനുമോദന ചടങ്ങിന് ആശംസകളർപ്പിച്ച് പി.ടി.എ. പ്രസിഡന്റ് ശ്രീ. വിനോദ് ചെങ്ങളം തകിടിയിൽ, ശ്രീ.ജോസി ജോസ് നരിതൂക്കിയിൽ എന്നിവർ സംസാരിച്ചു. തുടർന്ന്, സ്കൂൾ ഡേയോട് അനുബന്ധിച്ചുള്ള വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പരിപാടികൾക്ക് അധ്യാപകരും പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി.